കിഴക്കെത്തലയിലെ മാലിന്യച്ചാൽ: പരിഹാരം കാണുമെന്ന് അധികൃതർ

കരുവാരകുണ്ട്: സെപ്റ്റിക് ടാങ്കിൽ നിന്നുള്ള നീരൊഴുക്ക് കലർന്ന കിഴക്കെത്തലയിലെ മാലിന്യച്ചാൽ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ. ഈ മാലിന്യച്ചാൽ കിഴക്കെത്തല ടൗണിനെ ദുർഗന്ധമയമാക്കുന്നതായി തിങ്കളാഴ്ച 'മാധ്യമം' വാർത്തയാക്കിയതിനെ തുടർന്നാണ് അധികൃതർ ഇടപെട്ടത്. വിഷയത്തിൽ ആരോഗ്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയാൽ പരിഹാര നടപടി ആരായുമെന്നും പ്രസിഡൻറി​െൻറ ചുമതല വഹിക്കുന്ന പി. ഷൗക്കത്തലി അറിയിച്ചു. മാലിന്യ വിഷയം ഇതിനു മുമ്പും വന്നപ്പോൾ കെട്ടിട ഉടമകളുമായി സംസാരിച്ച് പരിഹരിച്ചതാണെന്നും ഇനിയും എന്ത് പരിഹാര നടപടികളും എടുക്കാൻ കെട്ടിട ഉടമകൾ ഒരുക്കമാണെന്ന് അറിയിച്ചതായും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ വാർഡ് അംഗം കെ. മുഹമ്മദ് മാസ്റ്റർ പറഞ്ഞു. സെപ്റ്റിക്ടാങ്കിൽ നിന്നുള്ള നീരൊഴുക്ക് തടയാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുകയും അതു പ്രകാരം അവർ ടാങ്കിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ വെള്ളം ഒഴിവാക്കുകയും ചെയ്തതാണെന്നും അഴുക്ക് ചാൽ അടിയന്തരമായി വൃത്തിയാക്കാൻ ഉടമകൾക്ക് നിർദേശം നൽകിയതായും ആരോഗ്യ ഇൻസ്പെക്ടർ മനോജ് കുമാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.