വയോജന ദിനാഘോഷം

കാളികാവ്: ഐ.സി.ഡി.എസി​െൻറയും അഡീഷണല്‍ ഐ.സി.ഡി.എസി​െൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷവും തലമുറകളുടെ സംഗമവും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, തുവ്വൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വയോജനങ്ങളും അംഗന്‍വാടി അധ്യാപികമാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. മുതിര്‍ന്നവരെയും പൊതു പ്രവര്‍ത്തകരും വിവിധ തലങ്ങളില്‍ പ്രഗല്ഭരുമായ പത്ത് പേരെയും ആദരിച്ചു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റംലത്ത് ടീച്ചര്‍, സി.ഡി.പി നാരായണിക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപര്‍വൈസര്‍മാരായ സഫിയ, സൈനബ, ഗീത, ശാന്തകുമാരി, ഉമ്മുകുല്‍സു, രാധാമണി ടീച്ചര്‍, അജിതകുമാരി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ................................................................................................................................................. PHOTO- കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വയോജന ദിനാഘോഷത്തില്‍ മുതിര്‍ന്ന പൗരനായ വി. അപ്പുണ്ണിനായരെ ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.