ബ്രഹ്മപുത്രനദിയെ വഴിതിരിച്ചുവിടാൻ ചൈനീസ് നീക്കം ബെയ്ജിങ്: തിബത്തിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്രനദിയെ ഷിങ്ജിയാങ്ങിലേക്ക് വഴിതിരിച്ചുവിടാൻ ചൈനീസ് നീക്കം. ഇതിനായി 1000 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കം നിർമിക്കാൻ ചൈനീസ് എൻജിനീയർമാർ സർക്കാർ അനുമതി തേടി. പദ്ധതിക്ക് ചൈനീസ് സർക്കാർ അനുമതി നൽകിയിട്ടില്ല. ബ്രഹ്മപുത്രനദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയിൽനിന്നാണ് ടണൽ നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതി നിർദേശം സർക്കാറിന് സമർപ്പിച്ചത്. 1000 കോടി മുതൽ 1500 കോടി വരെ ടൺ വെള്ളം കൊണ്ടുപോകാൻ കഴിയുന്ന ടണലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് 9.76 ലക്ഷം കോടി രൂപ ചെലവുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.