പരപ്പനങ്ങാടി: കേരള ബധിര ക്രിക്കറ്റ് ടീമിെൻറ ക്യാപ്റ്റനും പുത്തരിക്കൽ സ്വദേശിയുമായ മുഹമ്മദ് സുഹൈലിനെ യങ്സ്റ്റേഴ്സ് പുത്തരിക്കൽ ആദരിച്ചു. ഗുജറാത്തിൽ നടന്ന സൗത്ത് സോൺ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം ചൂടുന്നതിൽ നിർണായക പങ്കുവഹിക്കുകയും അഞ്ച് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. 14ാം ഡിവിഷൻ കൗൺസിലർ എം. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യങ്സ്റ്റേഴ്സ് പുത്തരിക്കൽ വൈസ് പ്രസിഡൻറ് പി.ഒ. ജുബീർ അധ്യക്ഷത വഹിച്ചു. ഹഫാഫ് പുത്തരിക്കൽ, റിൻഷാദ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് വഫ പരപ്പനങ്ങാടി സ്വാഗതവും ട്രഷറർ ആദിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.