കോട്ടക്കൽ: കൊയ്ത്തുത്സവത്തിെൻറ ആവേശത്തിൽ നാടൻപാട്ടുകളുമായി കർഷകർ ഞാറുനട്ടു. എടരിക്കോട് വാളക്കുളം പാടത്തെ അഞ്ചേക്കർ തരിശുഭൂമിയിലാണ് കൃഷി. ഉമ, മഹേശ്വരി വിത്തുകളാണ് ഉപയോഗിക്കുന്നത്. രണ്ടര ഏക്കറിന് 25,000 രൂപയാണ് നൽകുന്നതെന്ന് കൃഷി ഓഫിസർ എം.ഡി. പ്രീത പറഞ്ഞു. തയ്യിൽ ലീലയുടെ നേതൃത്വത്തിൽ പത്തുപേരുടെ നേതൃത്വത്തിലാണ് കൃഷി. വാർഡ് അംഗം കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജലീൽ മണമ്മൽ, വി.ടി. രാധാകൃഷ്ണൻ, അറക്കൽ കൃഷ്ണൻ, പി.എസ്. ബിജു എന്നിവർ പങ്കെടുത്തു. പ്രദേശത്തെ തരിശുഭൂമികൾ അടുത്ത വർഷത്തോടെ പൂർണമായി കൃഷിയോഗ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. പടം / എടരിക്കോട് വാളക്കുളത്ത് കൃഷിയിറക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.