തേഞ്ഞിപ്പലം: മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരെ ബോധവത്കരണവുമായി വിദ്യാർഥികള്‍. ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, എസ്.പി.സി അംഗങ്ങളാണ് പരിപാടി നടത്തുന്നത്. വിദ്യാർഥികൾ ലഹരിക്കെതിരെ പോസ്റ്ററുകള്‍ തയാറാക്കുകയും നോട്ടീസുകള്‍ വീടുകളില്‍ നൽകുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായാണ് പ്രചാരണം. ആദ്യഘട്ടത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവും അടുത്ത ഘട്ടത്തിൽ സെമിനാറുമാണ് നടത്തുന്നത്. നവംബര്‍ നാലിന് ദേവകിയമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജുക്കേഷന്‍ കോളജ് ഓഡിറ്റോറിയത്തിലാണ് ലഹരിവിരുദ്ധ സെമിനാർ. ബോധവത്കരണം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആര്‍.പി. ബിന്ദു, സ്‌കൗട്ട് മാസ്റ്റര്‍ സി.ഇ. ദീപക്, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശ്വേത, സോഫിയ, സി.പി.ഒ മഞ്ജുള, ജിതേഷ് എന്നിവർ നേതൃത്വം നല്‍കി. ഫോട്ടോ:-- ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിെൻറ ഭാഗമായി വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.