ഷൊർണൂർ: നവംബർ ഒന്നിലെ കടയടപ്പ് സമരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂനിറ്റ് പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക വിഭാഗത്തിെൻറയും സംസ്ഥാന കമ്മിറ്റിയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന വിഭാഗത്തിെൻറയും നേതൃത്വത്തിൽ രണ്ട് ജില്ല കമ്മിറ്റികൾ നിലവിൽ വന്ന സാഹചര്യത്തിൽ കീഴ്ഘടകങ്ങൾ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വം കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെ ഏതെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ കീഴ്ഘടകങ്ങൾ നിർബന്ധിതരാകുകയായിരുന്നു. സംസ്ഥാന തലത്തിൽ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാനാകൂ എന്ന നിലപാട് കാര്യമായ എതിർപ്പില്ലാതെയാണ് ഷൊർണൂർ യൂനിറ്റ് യോഗം അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.