കല്ലടിക്കോട്: മലയോര മേഖലയിൽ രണ്ട് ദിവസമായി തുടരുന്ന തുലാമഴക്ക് ഞായറാഴ്ച ശമനമായി. മൂന്നേക്കറിൽനിന്ന് കരിമല ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിൽനിന്ന് കരിമല മേഖലയിലേക്കുള്ള പാതയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് ശനിയാഴ്ച വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ റോഡിൽ ചെറിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാകത്തിൽ നാട്ടുകാർ മണ്ണ് നീക്കംചെയ്തു. അതേസമയം, മുഴുവൻ സ്ഥലങ്ങളിലെയും പാതയിൽ മണ്ണടിഞ്ഞത് പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. തുപ്പനാട് പുഴയുടെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയ സ്ഥലങ്ങളിലും വെള്ളം താഴ്ന്നത് കർഷകർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.