കോട്ടോപ്പാടം-^തിരുവിഴാംകുന്ന്-^അമ്പലപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം--തിരുവിഴാംകുന്ന്--അമ്പലപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു മണ്ണാർക്കാട്: കോട്ടോപ്പാടം--തിരുവിഴാംകുന്ന്--അമ്പലപ്പാറ റോഡ് ഉദ്ഘാടനം കോട്ടോപ്പാടം സ​െൻററിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 11.5 കോടി രൂപയുടെ നവീകരണത്തിന് അനുമതി ലഭിച്ച കോട്ടോപ്പാടം മുതൽ അമ്പലപ്പാറ വരെയുള്ള 11.5 കിലോമീറ്ററോളം റോഡാണ് ആധുനിക രീതിയിൽ നവീകരിച്ചത്. ചടങ്ങിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഇല്യാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രീത, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുശീല സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അമ്മു, എൻ.ആർ. ശ്രീവിദ്യ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രജനി എടമുറ്റത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. അബ്ദുസ്സലാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കല്ലടി അബൂബക്കർ, എം. പ്രദീപ്കുമാർ, ഫാത്തിമ ജാസ്മിൻ, എ. ദീപ, ഫിറോസ് ഒതുക്കുംപുറത്ത്, ബിന്ദു കളപ്പാറ, അഡ്വ. നാസർ കൊമ്പത്ത്, പി. മനോമോഹനൻ, എൻ. ചന്ദ്രശേഖരൻ, സി.ജെ. രമേഷ്, പി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി സ്വാഗതവും അസി. എൻജിനീയർ മനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.