പൊന്നാനി: കുടുംബശ്രീ സംവിധാനം കൂടുതൽ താഴെ തട്ടിൽ ശക്തിപ്പെടുത്തുന്നതിനായുള്ള വാർഡുതല കമ്യൂണിറ്റി സ്കൂളിെൻറ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൊന്നാനി ബിയ്യം സ്കൂളിലാണ് പ്രവേശനോത്സവം നടന്നത്. കഴിഞ്ഞ ദിവസം നഗരസഭതല കുടുംബശ്രീ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ക്ലാസിൽ പങ്കെടുത്ത വാർഡുതല ആർ.പിമാരാണ് വാർഡുകളിൽ സ്കൂൾ സംഘടിപ്പിച്ച് ക്ലാസെടുക്കുന്നത്. ബിയ്യം 16ാം വാർഡിൽ നടന്ന പ്രവേശനോത്സവം നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീനാ സംദേശൻ അധ്യക്ഷത വഹിച്ചു. ജില്ലതല ആർ.പി സജിത്ത് ക്ലാസെടുത്തു. കൗൺസിലർമാരായ പി. ധന്യ, കെ.പി. വത്സല, എൻ.യു.എൽ.എം കോഒാഡിനേറ്റർ അശ്വതി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.