മലപ്പുറം: രണ്ട് ദിവസങ്ങളിലായി നടന്ന പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, സംസ്ഥാന ജന. സെക്രട്ടറി സി. നാരായണന്‍, കെ.എൻ.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുല്‍ ഗഫൂര്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ സുരേഷ് എടപ്പാള്‍, സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി എന്നിവർ സംസാരിച്ചു. രാത്രി ഉമ്പായിയുടെ ഗസലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.