തിരൂരങ്ങാടി: മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നു. കളിയാട്ടമുക്കിലെ കൊളക്കാടിൽ 2.47 ഏക്കർ ഉപയോഗപ്പെടുത്തിയാണ് മൂന്നിയൂർ പഞ്ചായത്തിനായി സ്റ്റേഡിയം നിർമിക്കുക. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പഞ്ചായത്ത് 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് കുട്ടിശ്ശേരി ഷരീഫ, വൈസ് പ്രസിഡൻറ് എൻ.എം. അൻവർ സാദത്ത്, സ്ഥിരംസമിതി അധ്യക്ഷരായ എം.എ. അസീസ്, എൻ.എം. സുഹ്‌റാബി, സി.പി. സുബൈദ, വെളിമുക്ക് സഹകരണ ബാങ്ക് പ്രസിഡൻറ് എം. സെയ്തലവി, ഹനീഫ മൂന്നിയൂർ, കെ. മൊയ്തീൻ കുട്ടി, പി.പി. മുനീർ മാസ്റ്റർ, ഫാത്തിമ ലുഹ്ലു, എം.വി. ബൽക്കീസ്, എം.എം. ജംഷീന, കെ.പി. വാസു, പി.കെ. ഖൈറുന്നീസ, അലി അസ്ഹർ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോ : മൂന്നിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമിക്കാനുദ്ദേശിക്കുന്ന കളിയാട്ടമുക്കിലെ കൊളക്കാട്ടെ സ്ഥലം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.