കോട്ടക്കൽ: സംയുക്ത തൊഴിലാളി യൂനിയൻ ധർണയുടെ ഭാഗമായി നടത്തുന്ന കോട്ടക്കലിൽ എസ്.ടി.യു ദേശീയ സെക്രട്ടറി എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. നവംബർ ഒമ്പത്, 10, 11 തീയതികളിലാണ് പാർലമെൻറിനു മുന്നിൽ ധർണ. ടി. കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയൻ പ്രതിനിധികളായ കൃഷ്ണൻ അറക്കൽ, അനീഷ് എടയൂർ, അസൈനാർ വേങ്ങര, അടുവണ്ണി മുഹമ്മദ്, ജി. സുരേഷ് ബാബു, കെ.കെ. ഹംസ എന്നിവർ സംസാരിച്ചു. ജുനൈദ് പരവക്കൽ സ്വാഗതം പറഞ്ഞു. ആര്യവൈദ്യശാല പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് എം. രാമചന്ദ്രൻ, പി. ഗോപീകൃഷ്ണൻ, റെജിനോസ്, അയ്യൂബ്, കെ. കബീർ, ബാലമുരളി, റസാക്ക് അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പടം കോട്ടക്കൽ എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.