കൂറ്റനാട്: കുളത്തിലിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. ചാലിശ്ശേരി പെരിങ്ങോട് കോതരയിൽ ഞായറാഴ്ച വൈകീട്ട് ആേറാടെയാണ് സംഭവം. കോതര ചീനിക്കൽ സുബ്രഹ്മണ്യെൻറ മകൾ നീനു (19) ചീനിക്കൽ മനോജിെൻറ മകൾ ദേവിക (13) എന്നിവരാണ് മരിച്ചത്. കൂട്ടുകാരായ ആൺകുട്ടികൾക്കൊപ്പമാണ് ഇവർ പോയതെങ്കിലും ഇവർ പശുവിനെ അഴിക്കാൻ പോയസമയത്ത് സഹോദരിമാർ തൊട്ടടുത്ത കരുവാരപുര ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഏറെനേരമായിട്ടും കാണാതായതോടെ തിരച്ചിൽ നടത്തവെയാണ് മരിച്ചനിലയിൽ കണ്ടതെന്ന് പറയുന്നു. നീന അക്കിക്കാവ് സെൻറ് മേരീസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയും ദേവിക പെരിങ്ങോട് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയുമാണ്. മൃതദേഹങ്ങൾ കുന്ദംകുളം റോയൽ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും. ഇരുവരും ജ്യേഷ്ഠസഹോദര പുത്രികളാണ്. നീനുവിെൻറ മാതാവ്: സരള. സഹോദരങ്ങൾ: നീതു, നിമ. ദേവികയുടെ മാതാവ്: പ്രിയ. സഹോദരൻ: ശ്രീദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.