വെള്ളി ആഭരണ വ്യാപാരിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ

പാലക്കാട്: വെള്ളി വ്യാപാരിയുടെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി ആറ് കിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ മൂന്നംഗ സംഘം പിടിയിൽ. പാലക്കാട് ചക്കാന്തറ ചിന്മയാനഗറിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ജസ്വന്ത് ജയന്തി​െൻറ വീട്ടിലാണ് ഞായറാഴ്ച പുലർച്ച 2.15ന് മോഷണം നടന്നത്. രാജസ്ഥാൻ സ്വദേശികളായ അജ്മൽ സിങ് (19), ഹീർ സിങ് (23), ഛേൽസിങ് (25) എന്നിവരാണ് പിടിയിലായത്. ഇതിൽ അജ്മൽ സിങ് ജയന്ത് സിങ്ങി​െൻറ വീട്ടിലെ ജോലിക്കാരനാണ്. മഞ്ചേരിയിൽനിന്നാണ് മറ്റ് രണ്ട് പ്രതികൾ പിടിയിലായത്. മുഖംമൂടി ധരിച്ച മൂന്നുപേർ അതിക്രമിച്ച് കടന്ന് ജസ്വന്ത് ജയന്തിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും എട്ട് ലക്ഷത്തോളം വിലവരുന്ന വെള്ളി ആഭരങ്ങൾ മോഷ്ടിക്കുകയായിരുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അജ്മൽ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ ആർ. മനോജ് കുമാറും സംഘവുമാണ് കേസ് അന്വേഷിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മഞ്ചേരിയിൽനിന്ന് പിടികൂടുകയായിരുന്നു. സൗത്ത് അഡീഷനൽ എസ്.ഐ ശശികുമാർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ ബാലകൃഷ്ണൻ, സ്ക്വാഡ് അംഗങ്ങളായ സാജിദ്, പ്രദീഷ്, ഷനോസ്, ജംഭു, നിഷാദ്, ഹോംഗാർഡ് ഗോപിനാഥ് എന്നിവരാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.