പ്രതിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ; പൊലീസുകാര്‍ക്കെതിരെ നടപടി

പരപ്പനങ്ങാടി: കളവുകേസില്‍ ചോദ്യം ചെയ്യാന്‍ പിടികൂടിയ പതിനേഴുകാര‍​െൻറ ഫോട്ടോ മൊബൈൽ േഫാണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വളാഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസർ ജയാനന്ദനെയും പരപ്പനങ്ങാടി സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫിസറെയുമാണ് സസ്പെൻഡ് ചെയ്തത്. ഒരാഴ്ച മുമ്പാണ് സംഭവം. വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മോബൈല്‍ ഫോണുകള്‍ മേലധികാരികള്‍ പരിശോധനക്കായി പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ്‌ നടപടി. രണ്ടാഴ്ച മുമ്പ് പരപ്പനങ്ങാടി അങ്ങാടിയിലെ മൊബൈൽ ഫോണ്‍ കടയില്‍നിന്ന് ലക്ഷങ്ങളുടെ ഫോണുകളും ലാപ്ടോപ്പും മോഷ്ടിച്ച സംഭവത്തോടനുബന്ധിച്ചാണ് പതിനേഴുകാരന്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്കയക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.