ശ്വസിക്കുന്ന വായുവൊഴികെ എല്ലാറ്റിനും ജി.എസ്.ടി -കോടിയേരി വണ്ടൂർ: ശ്വസിക്കുന്ന വായുവൊഴികെ എല്ലാറ്റിനും ജി.എസ്.ടി ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതാണ് ബി.ജെ.പിയുടെ ഭരണനേട്ടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് വണ്ടൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരക്ഷകരെന്ന സേനയാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാർ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെക്കും. അതോടെ അത് പൊതുരേഖയാകും. ഇത് വിദ്യാർഥികൾ വായിക്കാതെ നോക്കണമെന്നും റിപ്പോർട്ടിന് പുറത്ത് എ സർട്ടിഫിക്കറ്റ് എന്ന് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ഇ.പി.ആർ. വേശാല, സ്കറിയ തോമസ്, പി.എം. ജോയ്, പി.കെ. രാജൻ, പി.പി. വാസുദേവൻ, പി.പി. സുനീർ എന്നിവർ സംസാരിച്ചു. ജെ. ക്ലീറ്റസ് സ്വാഗതവും അഡ്വ. ടോം കെ. തോമസ് നന്ദിയും പറഞ്ഞു. CAPTION wdr photo: cpm വണ്ടൂരിൽ സ്വീകരണ യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.