അന്ധപരിമിതർക്ക് സഹായം നൽകും ^എ.പി. ഉണ്ണികൃഷ്ണൻ

അന്ധപരിമിതർക്ക് സഹായം നൽകും -എ.പി. ഉണ്ണികൃഷ്ണൻ തിരൂർ: മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന് കെട്ടിടമുണ്ടാക്കാൻ 47 ലക്ഷവും കീഴുപറമ്പ് ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിന് 41 ലക്ഷവും അനുവദിച്ച ജില്ല പഞ്ചായത്ത് ജില്ലയിലെ ഇത്തരം സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ഇനിയും സഹായം നൽകാൻ സന്നദ്ധമാണെന്ന് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ. അന്ധപരിമിതരുടെ സംസ്ഥാന കലാകായിക മേളയുടെ സമാപന സമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവർക്ക് വീടുവെക്കാൻ മൂന്നു സ​െൻറ് ഭൂമിയും അന്ധപരിമിതർക്ക് ജോലി നേടാനാവശ്യമായ സഹായസഹകരണങ്ങളും ചെയ്യുമെന്നും കെ.എഫ്.ബി ജില്ല കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.