ചരിത്ര സെമിനാർ

മഞ്ചേരി: കോഴിക്കോട് ഫാറൂഖ് കോളജ് ചരിത്ര വിഭാഗവും മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ സഭയും ചേർന്ന് 'പ്രാദേശിക ചരിത്രരചനയും പുരാരേഖകളും' വിഷയത്തിൽ നടത്തി. മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചികോയ അധ്യക്ഷത വഹിച്ചു. ഹിദായത്തുൽ മുസ്ലിമീൻ സഭ പ്രസിഡൻറ് എം.പി. ഹസൻ മൊയ്തീൻ കുരിക്കൾ ചരിത്രരേഖകൾ കോളജ് ചരിത്രപഠന വിഭാഗത്തിന് കൈമാറി. അഡ്വ. എം. ഉമ്മർ എം.എൽ.എ, ഡോ. വി. കുഞ്ഞാലി, പ്രഫ. ഇ.കെ. ഫസലുറഹ്മാൻ, ഒ. അബ്ദുൽ അലി, വി.എം. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ടി. മുഹമ്മദലി എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. എം.ആർ. മൻമഥൻ, ഡോ. സി.എ. അനസ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. നിസാർ സ്വാഗതവും കെ.വി. അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.