വളാഞ്ചേരി: മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാക്കര പള്ളിയാൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, അഡ്വ. ബീനാ ജോസഫ്, പി. കൃഷ്ണൻ നായർ, വി. മധുസൂദനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീൻ, യാസിർ പൊട്ടച്ചോല, മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി, യു.ഡി.എഫ് കൺവീനർ ഒ.കെ. സുബൈർ, ആർ.എസ്.പി നേതാവ് മോഹനൻ കാടാമ്പുഴ, റഷീദ് വട്ടപ്പറമ്പൻ, ഉമ്മറലി കരേക്കാട്, വി.കെ. ഷഫീഖ്, സി.ടി. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. ബഷീർ പള്ളിയാൽ സ്വാഗതവും ജാസിർ പതിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.