കട്ടിലിനടിയിൽ കണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു

വണ്ടൂർ: വാണിയമ്പലം തൊടികപ്പുലം റെയിൽവേ സ്േറ്റഷനു സമീപത്തെ വീട്ടിലെ കട്ടിലിനടിയിൽകണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ തൊടികപ്പുലത്തെ ഉച്ചപ്പള്ളി മുഹമ്മദി​െൻറ മക​െൻറ വീട്ടിലെ കട്ടിലിനടിയിലാണ് ഒളിച്ചിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടത്. വീട്ടുകാർ ബഹളംവെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ച യുവാവ് മനോരോഗിയാണെന്ന് സംശയമുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കരുതി സമീപത്ത് താമസിക്കുന്ന ഒഡിഷ സ്വദേശികളെകൊണ്ട് സംസാരിപ്പിച്ചെങ്കിലും പൂർണമായ വിവരം ലഭിച്ചില്ല. മൂന്നു ഷർട്ടുകൾ ധരിച്ച യുവാവിൽനിന്ന് ഷൊർണൂർനിന്ന് ബംഗളൂരുവിലേക്ക് എടുത്ത ട്രെയിൻ ടിക്കറ്റും ഹാൻസ് പാക്കറ്റും കണ്ടെടുത്തു. തുടർന്ന് പാണ്ടിക്കാട് പൊലീെസത്തി യുവാവിനെ കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് പകൽസമയത്ത് പൂങ്ങോെട്ട ഒരു വീട്ടിലും സമാനരീതിയിൽ ആളെ കണ്ടെങ്കിലും ബഹളംവെച്ച വീട്ടുകാരെ ഇയാൾ ബാത്ത്റൂമിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.