കാളികാവ്: നിയന്ത്രണം വിട്ട കാര്‍ പറമ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ കാളികാവ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് മാരുതി കാര്‍ അപകടത്തില്‍പെട്ടത്. ഒറ്റപ്പാലം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കരുളായി പുള്ളിയിലെ ബന്ധുവീട്ടില്‍നിന്ന് ഒറ്റപ്പാലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...................................................................................................... പടം- അപകടത്തില്‍പെട്ട കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.