മങ്കടയിൽ വോള്‍ട്ടേജ് വ്യത്യാസം: വൈദ്യുതി ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

മങ്കട: ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും വോൾേട്ടജ് വ്യത്യാസവും ഇലക്ട്രിക് ഉപകരങ്ങള്‍ കേടുവരുത്തുന്നതായി പരാതി. മങ്കടയില്‍ കഴിഞ്ഞദിവസം മിക്‌സി, ഫാന്‍, ലൈറ്റുകള്‍ എന്നിവ അടക്കമുള്ള ഒട്ടേറെ ഉപകരണങ്ങള്‍ കേടുവന്നതായാണ് നാട്ടുകാര്‍ പറായുന്നത്. വെള്ളിയാഴ്ച മങ്കടയില്‍ ആശുപത്രി റോഡിലെ വീട്ടില്‍ ഇലക്ട്രിക് ഉപകരണം കത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ തീപിത്തമുണ്ടയിരുന്നു. ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും വോള്‍ട്ടേജ് വ്യത്യാസവും വ്യാപാരികള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നതായും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിക്കുന്നതായും പരാതിയുണ്ട്. എന്നാല്‍, ലൈനില്‍ തകരാറുകളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മങ്കട 66 കെ.വി ഓഫിസില്‍നിന്ന് അറിയിച്ചു. പരിരക്ഷ സംഗമം: സാമ്പത്തിക തിരിമറി അന്വേഷിക്കണം -യു.ഡി.എഫ് മങ്കട: മങ്കടയില്‍ കഴിഞ്ഞമാസം നടന്ന പരിരക്ഷ രോഗീ ബന്ധു സംഗമത്തി​െൻറ ഭാഗമായി ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണം സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കണമെന്ന് മങ്കട പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇതി​െൻറ കണക്ക് പുറത്തുവിടാത്തത് ദുരൂഹമാണ്. ഈ വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. ടി. ഹമീദ് അധ്യക്ഷത വഹിച്ചു. എം. അസ്ലം മാസ്റ്റര്‍, ടി.കെ. ശശീന്ദ്രന്‍, ടി. നാരായണന്‍, വി.കെ. മന്‍സൂര്‍, അഡ്വ. കെ. അസ്ഗര്‍ അലി, ടി. അബുല്‍ കരീം, സി. ഷൗക്കത്തലി, യു.കെ. അബൂബക്കര്‍, കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.