മേലാറ്റൂർ: പൂട്ടിപ്പോയ വീട് കുത്തിതുറന്ന് സ്വർണാഭരണം മോഷ്ടിച്ചു. കൊമ്പംകല്ല് കോട്ടോത്തുപടി ചീരാമത്ത് അബൂബക്കറിെൻറ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി തറവാട്ടുവീട്ടിലേക്ക് പോയതായിരുന്നു കുടുംബം. വീടിെൻറ വാതിൽപൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ച മൂന്ന് പവൻ സ്വർണാഭരണം കവർന്നു. മറ്റു സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.