പട്ടിക്കാട്: മണ്ണാർമല കുറുപ്പത്ത്കരയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അയൽവാസികളായ രണ്ട് സ്ത്രീകൾ മരിച്ചു. പരേതനായ കുറുപ്പത്ത് ചെറിയ മുഹമ്മദിെൻറ ഭാര്യ കദീജയും (85), അയൽവാസിയും ബന്ധുവുമായ കുറുപ്പത്ത് മുഹമ്മദിെൻറ ഭാര്യ പാത്തുമ്മയുമാണ് (87) മരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന കദീജ ശനിയാഴ്ച രാത്രി 10ഒാടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ഒാടെയാണ് പാത്തുമ്മയുടെ മരണം. കദീജയുടെ മക്കൾ: ഹംസ, മുഹമ്മദാലി, അബൂബക്കർ (മൂവരും ജിദ്ദ), അലവി, അബ്ദുല്ല, മറിയ. മരുമക്കൾ: മുഹമ്മദ് (ഒലിപ്പുഴ), നഫീസ (പരിയാപുരം), ഉമ്മാത്തു, ആമിന (ഇരുവരും പൊന്ന്യാകുർശ്ശി), റജീന (തേലക്കാട്), ലൈല (ചെറുകര). പാത്തുമ്മയുടെ മക്കൾ: മുഹമ്മദാലി, മജീദ് (ഇരുവരും റിയാദ്), ഉമ്മർ, ആയിഷ, ആസ്യ. മരുമക്കൾ: അബ്ദുൽ കരീം (വേങ്ങൂർ), സഫൂറ (മാനത്തുമംഗലം), കദീജ (പൊന്ന്യാകുർശ്ശി), ഹസീന (ഈസ്റ്റ് മണ്ണാർമല). കദീജയുടെ മയ്യിത്ത് ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് നടന്നു. പാത്തുമ്മയുടെ മയ്യിത്ത് ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മണ്ണാർമല മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. -------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.