കരുവാരകുണ്ട്: പാട്ടത്തിനെടുത്ത പറമ്പിൽ നെൽക്കതിർ വിസ്മയം തീർത്ത് മുൻകാല പ്രവാസി. ഇരിങ്ങാട്ടിരിയിലെ തോരക്കണ്ടൻ ഉമ്മറാണ് കണ്ണത്ത് ചീനിപ്പാടത്തെ ആറേക്കർ പറമ്പിൽ നെല്ലും വാഴയും ചേമ്പും പയറും വിളയിച്ച് ആഘോഷ വിളവെടുപ്പ് നടത്തിയത്. മണ്ണിനെയും വിത്തുകളെയും പ്രണയിച്ചിരുന്ന ഉമ്മർ കരുവാരകുണ്ട് ജുമാമസ്ജിദിെൻറ ആറേക്കർ ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു. ഇതിൽ രണ്ടേക്കറിൽ നെൽകൃഷിയിറക്കി. ബാക്കി ഭൂമിയിൽ വാഴ, ചേമ്പ്, പയർ, വെണ്ട, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷികളും ഇറക്കി. പന്നിയുൾപ്പെടെ വന്യജീവികളുടെ ശല്യമുണ്ടായെങ്കിലും വൻതോതിലാണ് വിളയുണ്ടായത്. കരനെൽ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ശബീറലി, ജമീല അഷ്റഫ് എന്നിവർ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് മാസ്റ്റർ, എം. അബ്ദുല്ല, കെ.കെ. അശ്റഫ്, പി. വീരാൻകുട്ടി, പി.പി. അബ്ദുല്ല ഹാജി, സി.കെ. സലാം, പി.കെ. ഷൈലേഷ് എന്നിവർ സംബന്ധിച്ചു. ........................................................................................................................................................................ Photo... കണ്ണത്ത് ചീനിപ്പാടത്ത് തോരക്കണ്ടൻ ഉമ്മറിെൻറ കരനെൽ കൃഷി വിളവെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.