പഴമയിലേക്ക് ചൂണ്ടയിട്ട്​ ഉദരംപൊയില്‍ നിവാസികൾ

കാളികാവ്: യുവത്വം പഴമയിലേക്ക് എന്ന സന്ദേശവുമായി ഉദരംപൊയില്‍ അല്‍ശബാബ് കള്‍ച്ചറല്‍ സ​െൻററി​െൻറ നേതൃത്വത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. പള്ളിക്കുന്നിലെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനും സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ മുക്താര്‍ ഉദരംപൊയില്‍ സംസാരിച്ചു. അമ്പലക്കടവ് പാലത്തിന് സമീപത്താണ് വൻ ജനാവലിയെ സാക്ഷിനിര്‍ത്തി മത്സരം നടന്നത്. ഉദരംപൊയിലിലെയും പരിസര പ്രദേശങ്ങളിലെയും പഴയകാല ചൂണ്ടയിടല്‍ കമ്പക്കാരായിരുന്ന ടി. ഹുസൈൻ, പോക്കാവില്‍ കുഞ്ഞാപ്പു എന്നിവരുടെ സ്മരണക്കായാണ് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. പുഴയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരത്തില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. പോയകാല ഗ്രാമീണതയുടെ മുഖമുദ്രയായിരുന്ന ചൂണ്ടയിടല്‍ കാണാന്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് അമ്പലക്കടവിൽ എത്തിയത്. പുഴയിലിറങ്ങിയും മീന്‍ പിടിക്കുന്നത് പുതിയ തലമുറക്ക് കൗതുകക്കാഴ്ചയായി. വിജയികള്‍ക്ക് കാഷ്‌ അവാര്‍ഡും ട്രോഫികളും നല്‍കി. കെ.ടി. ജസീല്‍ ഒന്നാം സ്ഥാനവും പി.കെ. ജൗഹര്‍ രണ്ടാം സ്ഥാനവും അലവി കാളികാവ് മൂന്നാം സ്ഥാനവും നേടി. ടി. ഹംസ, പി.പി. ഉസ്മാന്‍, സി. സലീം, എം.കെ. ഫസലുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ........................................................................................................................................................................................................ പടം-1. അമ്പലക്കടവ് പാലത്തിന് സമീപം നടന്ന ചൂണ്ടയിടല്‍ മത്സരം 2. ചൂണ്ടയിടല്‍ മത്സരം വീക്ഷിക്കാനെത്തിയ നാട്ടുകാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.