അമൃത എക്സ്പ്രസ് ഒന്ന് മുതൽ മധുര വരെ പാലക്കാട്: തിരുവനന്തപുരത്തുനിന്നുള്ള അമൃത എക്സ്പ്രസ് നവംബർ ഒന്ന് മുതൽ മധുര വരെ ഒാടും. ചെന്നൈ എഗ്മോറിൽനിന്ന് പഴനി വരെ ഒാടിയിരുന്ന എക്സ്പ്രസ് ട്രെയിൻ ഒന്ന് മുതൽ പാലക്കാട് വരെ സർവിസ് നടത്തും. സർവിസ് നടത്തുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. രണ്ട് ട്രെയിനുകളുടെയും സർവിസ് നീട്ടണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി നേതാക്കളായ എൻ. ശിവരാജൻ, സി. കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംസ്ഥാന കേരളോത്സവം ഡിസംബറിൽ പാലക്കാട്ട് പാലക്കാട്: സംസ്ഥാന കേരളോത്സവം ഡിസംബർ ആദ്യവാരം പാലക്കാട് നടക്കും. ഈ വർഷം ഗ്രാമതലം മുതൽ ക്ലബുകൾക്ക് കൂടി പങ്കെടുക്കാൻ അവസരം നൽകുന്നതോടൊപ്പം സംസ്ഥാനതലത്തിൽ കലാ-കായിക മത്സരങ്ങൾ രണ്ടായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. മത്സരങ്ങൾ പൂർത്തിയാക്കി രജിസ്േട്രഷൻ നടത്താത്ത 49 ഗ്രാമപഞ്ചായത്തുകൾക്ക് ക്ലബുകളുടെയും കലാകായിക പ്രതിഭകളുടേയും അഭ്യർഥന മാനിച്ച് ഒക്ടോബർ 30 വരെ യുവജനക്ഷേമ ബോർഡ് ഓൺലൈൻ രജിസ്േട്രഷനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിജയത്തിന് തദ്ദേശസ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന്് സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു ആവശ്യപ്പെട്ടു. വിവരങ്ങൾക്ക് 0491 2505190.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.