നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ധര്‍ണ

മലപ്പുറം: പാചക വാതക സബ്‌സിഡി അടിക്കടി വെട്ടിക്കുറച്ചും വില വർധിപ്പിച്ചും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് നാഷനലിസ്റ്റ് മഹിള കോൺഗ്രസ് മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡൻറ് എം. പത്മിനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ശ്യാമളകുമാരി അധ്യക്ഷത വഹിച്ചു. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ടി.എന്‍. ശിവശങ്കരന്‍, കെ.എ. ജബ്ബാര്‍, ഉഷ ഹരിദാസ്, എം.സി. ഉഷ, ജയ, ആയിഷ, നബീസ, ശ്രീദേവി, രാധ, മേരിപോള്‍, വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു. photo: m3 _mahila congress നാഷനലിസ്റ്റ് മഹിള കോൺഗ്രസ് മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന പ്രസിഡൻറ് എം. പത്മിനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.