കുറുവംപുഴയിൽ യുവാവ് മുങ്ങിമരിച്ചു

നിലമ്പൂർ: കൂട്ടുകാരോടൊത്ത് കുറുവംപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ ചെറുകോട് ചേരിപ്പറമ്പ് കന്നങ്ങാടൻ കമ്മു ഹാജിയുടെ മകൻ നിഷാദാണ് (30) മരിച്ചത്. മഞ്ചേരി അർബൻ ബാങ്ക് ജീവനക്കാരനാണ്. ഞായറാഴ്ച വൈകീട്ട് നാേലാടെയാണ് സംഭവം. അവധിദിനത്തിൽ ചാലിയാർ പഞ്ചായത്തിലെ കൂട്ടുകാര‍​െൻറ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം വന്നതായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പം മൂലേപ്പാടം കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപ കടവിൽ കുളിക്കുന്നവരും സുഹൃത്തുക്കളും ചേർന്ന് നിഷാദിനെ മുങ്ങിയെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും ഒരു മകനുമുണ്ട്. പടം: 2 നിഷാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.