സുന്നി ബാലവേദി ജില്ല പ്രതിനിധി സമ്മേളനം സമാപിച്ചു

എടയൂർ: 'വെളിച്ചം പരക്കട്ടെ' പ്രമേയത്തിൽ എസ്.കെ.എസ് ബാലവേദി മലപ്പുറം വെസ്റ്റ് ജില്ല പ്രതിനിധി സമ്മേളനം 'നറുവെട്ടം' അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സ​െൻററിൽ നടന്നു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹകീം ഫൈസി അധ്യക്ഷത വഹിച്ചു. അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി പ്രമേയ പ്രഭാഷണം നടത്തി. സാജിഹു ശമീർ അസ്ഹരി ക്ലാസെടുത്തു. മുഈനുദ്ദീൻ ജിഫ്രി തങ്ങൾ, അബ്ദുൽ ഖാദർ അൽ ഖാസിമി, കെ.എം.എ. റസാഖ് മുസ്ലിയാർ, അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, അസ്ലഹ് മുതുവല്ലൂർ, സാജിർ കൂരിയാട്, അനസ് മമ്പീതി, റബീഉദ്ദീൻ വെന്നിയൂർ എന്നിവർ സംസാരിച്ചു. അനീസ് ഫൈസി മാവണ്ടിയൂർ സ്വാഗതവും ശഫീഖ് പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.