സോഷ്യൽ ഓഡിറ്റിങ് ജനതയുടെ അവകാശം -^പി. സുരേന്ദ്രൻ

സോഷ്യൽ ഓഡിറ്റിങ് ജനതയുടെ അവകാശം --പി. സുരേന്ദ്രൻ മലപ്പുറം: വിവരാവകാശ നിയമത്തി​െൻറ പിൻബലത്തിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിലേക്ക് ഓരോ പ്രദേശത്തേയും ജനങ്ങൾ കടന്നുവരണമെന്നും രാജ്യത്തെ അഴിമതി കുറക്കാൻ ഏറ്റവും നല്ല മാർഗം വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടമാണെന്നും എഴുത്തുകാരൻ പി. സുരേന്ദ്രൻ. ആൻറി കറപ്ക്ഷൻ ഹ്യൂമൻ െപ്രാട്ടക്ഷൻ ഫോറം മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച വിവരാവകാശ നിയമം പ്രായോഗികതലത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മഠത്തിൽ രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ, വിവരാവകാശ പ്രവർത്തകൻ അനിൽ തിരൂർക്കാട്, ഡോ. പി. രാമകൃഷ്ണൻ, ഉമ്മർ പി. കുഞ്ഞ്, ഗീതാ മാധവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.