തീരുമോ? മാലിന്യ ദുരിതം പുതുപൊന്നാനി: കുണ്ടുകടവ് ജങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുൻവശത്തെ മലിനജലവും മാലിന്യവും രോഗഭീതി ഉയർത്തുന്നു. വെള്ളം അഴുക്ക് കലർന്ന് കറുപ്പ് നിറമായിട്ടുണ്ട്. പുഴുക്കളുടെയും കൊതുകുകളുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണിവിടെ. പൊന്നാനി നഗരസഭയുടെ ശുചീകരണം നടത്താറുെണ്ടങ്കിലും ഈ പരിസരം തിരിഞ്ഞുനോക്കാറിെല്ലന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഗുരുവായൂർ, കുന്ദംകുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ അഴുക്കുചാലിന് സമീപത്താണ് യാത്രക്കാരെ ഇറക്കുന്നത്. ദുർഗന്ധം വമിക്കുകയാണ് ഇവിടെ. കെട്ടിനിൽക്കുന്ന മലിനജലവും മാലിന്യവും എത്രയുംപെെട്ടന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.