താനൂർ: 'എെൻറ ഗ്രാമം മണലിപ്പുഴ' നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മണലിപ്പുഴ നിരപ്പിൽ റോഡ് കോൺക്രീറ്റ് ചെയ്തു. ജലനിധിക്കായി റോഡിെൻറ ഒരുവശം കീറിയതിനാൽ റോഡിലൂടെയുള്ള ഗതാഗതം പ്രയാസമായിരുന്നു. കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ മണൽ, സിമൻറ്, കോൺക്രീറ്റ് ബോളർ തുടങ്ങിയ വസ്തുക്കൾ നാട്ടുകാരിൽ പലരും സ്പോൺസർ ചെയ്തു. ശൈലേഷ് കുമാർ, ഉസ്മാൻ, സന്ദീപ്, ജാസിർ, റാഫി, ഷംസു, സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. കഴിഞ്ഞ ദിവസം മുട്ടിക്കൽ തോട് നവീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.