മുസ്​ലിം യൂത്ത് ലീഗ് സമരജാഥ പഞ്ചായത്ത് മാർച്ച് ഇന്ന്

ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ ഭരണസ്തംഭനം ആരോപിച്ചും മുൻ പഞ്ചായത്ത് പ്രസിഡൻറി​െൻറ വിവാദമായ ഫോൺ വിവാദത്തെപറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് സമരജാഥ സംഘടിപ്പിച്ചു. മോളൂരിൽ ജാഥയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം നിർവഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ഒ. ശബാബ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മാടാല മുഹമ്മദാലി, രായിന്‍, മുഹമ്മദ് ഉമരി, ഉനൈസ് മാരായമംഗലം എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിൽ വിശദീകരണം സംഘടിപ്പിച്ചു. ജാഥ വൈകീട്ട് മാവുണ്ടിരികടവിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. ചിത്രം നെല്ലായ പഞ്ചായത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച സമരജാഥയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.