നിലമ്പൂർ: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും കലാമേളയും സംഘടിപ്പിച്ചു. നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പ്രസാദ് മാത്യു അധ‍്യക്ഷത വഹിച്ചു. ജില്ല ട്രഷര്‍ കൃഷ്ണന്‍കുട്ടി, ജോ. സെക്രട്ടറി ബെന്നി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. രജനി നിലമ്പൂര്‍ ആയിഷയെ പൊന്നാടയണിയിച്ചു. ജില്ല സെക്രട്ടറി പി. ഉണ്ണി ഉപഹാര സമര്‍പ്പണം നടത്തി. ഏരിയ സെക്രട്ടറി കെ.വി. സരസന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ആര്‍.പി. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.