കരുവാരകുണ്ട്: അവിശ്വാസ പ്രമേയ ബഹളങ്ങൾക്കിടയിലും ഗ്രാമപഞ്ചായത്ത് തുടങ്ങിവെച്ച പുറമ്പോക്ക് സർവേ പുരോഗമിക്കുന്നു. നാലുദിവസം മുമ്പ് തുടങ്ങിയ സർവേയാണ് ശനിയാഴ്ച പുനരാരംഭിച്ചത്. ഒലിപ്പുഴ പുനർജനിയുടെ ഭാഗമായി പുറമ്പോക്ക് ഭൂമി അളന്ന് വേർതിരിക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിക്കുകയും ജില്ല കലക്ടറുടെ ഇടപെടലിനെ തുടർന്ന് താലൂക്ക് സർവേ സംഘത്തെ വിട്ടുതരുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന് ചുമതലയും നൽകി. ആദ്യ ദിവസത്തെ അളവിൽ കൽക്കുണ്ട് അട്ടിയിൽനിന്ന് 200 മീറ്റർ മാത്രമാണ് അളക്കാനായത്. ശനിയാഴ്ച അര കിലോമീറ്റർ ദൂരത്തിൽ പുഴയുടെ ഇരുവശങ്ങളിലെയും പുറമ്പോക്ക് വേർതിരിച്ചു. പുഴയുടെ ദുർഘട ഭാഗമായതിനാൽ അളവ് ഇഴഞ്ഞാണ് നീങ്ങുന്നത്. താലൂക്ക് സർവേയർ സുനീർ ബാബുവിെൻറ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നേതൃത്വം നൽകുന്നത്. വ്യാപക ജനപിന്തുണ സർവേക്ക് ലഭിക്കുന്നുണ്ട്. Photo.... സർവേ സംഘത്തിന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് നിർദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.