ചങ്ങരംകുളം: കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവം കിഡ്സ് ഫെസ്റ്റിെൻറ ലോഗോ ആർട്ടിസ്റ്റ് നമ്പൂതിരി പ്രകാശനം ചെയ്തു. കിഡ്സ് ഫെസ്റ്റിെൻറ സ്റ്റേജിതര മത്സരങ്ങൾ ഒക്ടോബർ 28ന് എടപ്പാൾ എം.എച്ച് സ്കൂളിലും സ്റ്റേജിനങ്ങൾ നവംബർ മൂന്ന്, നാല് തീയതികളിൽ ചെറവല്ലൂർ ഗുഡ് ഹോപ് സ്കൂളിലും നടക്കും. പ്രകാശന ചടങ്ങിൽ പി.പി. യൂസുഫലി, ലത്തീഫ് പാണക്കാട്, സി. രാധാകൃഷ്ണൻ, പി.ആർ ബേബി പ്രമോദ്, എ.പി. സോമൻ, ടി.വി. സിദ്ദീഖ്, ടി. ഉമ്മർ, എ.പി. അഷ്‌റഫ്‌എന്നിവർ പങ്കെടുത്തു. ലോഗോ മത്സരത്തിൽ ചങ്ങരംകുളം ദാറുസ്സലാം സ്കൂൾ അധ്യാപകൻ നിബിൻ സക്കറിയ ബെന്നി വിജയിയായി. ഫെസ്റ്റ് നവംബർ മൂന്നിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ എടപ്പാള്‍: വാടക ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ. കാളാച്ചാലിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ സ്ത്രീകളുടെ പരാതിയിൽ രണ്ടാംപ്രതി ഇബ്രാഹിമിനെ (45) ഞായറാഴ്ച ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതിയായ ക്വാര്‍ട്ടേഴ്സ് ഉടമ മുഹമ്മദ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.