കോഴിയവശിഷ്​ടങ്ങൾ നിരത്തിൽ തള്ളി; ദുരിതം പേറി നാട്ടുകാർ

കോട്ടക്കൽ: കോഴിയവശിഷ്ടങ്ങൾ നിരത്തിൽ തള്ളിയത് പ്രദേശത്തുകാർക്ക് ദുരിതം തീർത്തു. കോട്ടക്കൽ-പെരിന്തൽമണ്ണ പാതയിൽ അരിച്ചോളിലാണ് സംഭവം. രാത്രിയിലാണ് ചാക്കിൽ നിറച്ചനിലയിൽ മാലിന്യം തള്ളിയത്. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളാണ് ഏറെ പ്രയാസത്തിലായത്. മാലിന്യം തള്ളിയ വാഹനം നിരീക്ഷണ കാമറ വഴി കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പൊലീസിൽ പരാതി നൽകി. CAPTION അരിച്ചോളിൽ കോഴിമാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.