പെരിന്തൽമണ്ണ: സേലത്ത് നടന്ന എട്ടാമത് ദക്ഷിണേന്ത്യൻ സീനിയർ റസ്ലിങ് (പെൺ -76 കിലോ) ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് റോസ് മരിയ അഭിമാനമായി. കേരളത്തിനുവേണ്ടി ഗോദയിലിറങ്ങിയ പരിയാപുരം സ്വദേശിനി ഫൈനലിൽ 8-0 എന്ന സ്കോറിനാണ് എതിരാളിയെ മലർത്തിയടിച്ചത്. പാറ്റ്നയിൽ നവംബറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും ഈ മിടുക്കി യോഗ്യത നേടി. കഴിഞ്ഞവർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ റോസ് മരിയ ഇത്തവണ സ്വർണ പ്രതീക്ഷയിലാണ്. ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലനം. ആറ്റിങ്ങൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ റോസ് മരിയ പരിയാപുരം പുതുപ്പറമ്പിൽ സജി-ബിന്ദു ദമ്പതികളുടെ മകളാണ്. കേന്ദ്ര സർക്കാറിെൻറ 'ഓപറേഷൻ ഒളിമ്പ്യ' ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറുവർഷത്തെ വിദഗ്ധ പരിശീലനമാണ് ഇതുവഴി നേടാനാവുക. പടം... ROSE MARIYA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.