തിരൂർ: പടിയത്ത് കുഞ്ഞിമോൻ ഹാജി എവർറോളിങ് ട്രോഫിക്കായുള്ള രണ്ടാമത് വള്ളത്തോൾ സ്മാരക വള്ളംകളി ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12 മുതൽ തിരൂർ-പൊന്നാനി പുഴയിൽ ഗോമുഖം കടവിലാണ് ജലോത്സവം. മേജർ, മൈനർ വിഭാഗങ്ങളിലായി 20 വള്ളങ്ങൾ തുഴയെറിയും. പുറത്തൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ തിരൂർ താലൂക്കിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് വള്ളംകളി. കഴിഞ്ഞവർഷം പടിഞ്ഞാറക്കരയിലെ ക്ലബുകളുടെ കൂട്ടായ്മയായ ഒരുമ പടിഞ്ഞാറക്കരയുടെ നേതൃത്വത്തിൽ നടന്ന വള്ളംകളി ഇത്തവണ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. വിജയിക്കുന്ന മേജർ വള്ളങ്ങൾക്ക് ട്രോഫിയും 50,000, 30,000, 20,000 രൂപ വീതവും മൈനർ വള്ളങ്ങൾക്ക് 25,000, 15,000, 10,000 രൂപ വീതവും സമ്മാനിക്കും. പങ്കെടുക്കുന്ന വള്ളങ്ങൾക്കെല്ലാം 25,000 (മേജർ), 10,000 (മൈനർ) രൂപവീതം പങ്കാളിത്ത തുകയും നൽകും. ജലോത്സവം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര സി. മമ്മുട്ടി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. വി. അബ്ദുറഹിമാൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ അമിത് മീണ ട്രോഫികൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. മുജീബ് റഹ്മാൻ, വികസന സ്ഥിരംസമിതി അധ്യക്ഷ പ്രീത പുളിക്കൽ, കെ.വി.എം. ഹനീഫ മാസ്റ്റർ, മജീദ് ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.