അനീഷ് മാസ്​റ്ററുടെ മരണം ഐ.ജി ശ്രീജിത്ത് അന്വേഷിക്കും

മലപ്പുറം: മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യപകൻ അനീഷ് ആത്മഹത്യ ചെയ്യാനിടയായ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അനീഷി​െൻറ പിതാവ് കെ.കെ. കുമാരൻ സർക്കാറിന് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് നടപടി. ആത്മഹത്യ, നല്ലളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാജരേഖ ചമച്ചത്, അധ്യാപകനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ സ്കൂൾ ജീവനക്കാരൻ നൽകിയ പരാതി എന്നിവ ഒരുമിച്ച് അന്വേഷിക്കാനാണ് നിർദേശം. 2013ൽ സ്കൂൾ ജീവനക്കാരനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മാനേജ്മ​െൻറ് അനീഷിെന പിരിച്ചുവിട്ടു. പിന്നീട് 2014 സെപ്റ്റംബർ രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ മാനേജർ വി.പി. സെയ്തലവിയടക്കം ഒമ്പതുപേരെ പ്രതിചേർത്ത് മലമ്പുഴ പൊലീസാണ് കേസന്വേഷിച്ചത്. മലമ്പുഴ പൊലീസി​െൻറ അന്വേഷണം എങ്ങുമെത്താതായതോടെ കേസ് ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തി. ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് മാറ്റുകയും ചെയ്തു. കേസിലെ പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.