വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ഒറ്റപ്പാലം: വിൽപനക്ക് സൂക്ഷിച്ച രണ്ടര ലിറ്റർ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി എക്സൈസ് സംഘത്തി​െൻറ പിടിയിലായി. അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിലെ കണ്ണമംഗലം സൂര്യനിവാസിൽ താമസിക്കുന്ന ഷൺമുഖം ആണ്ടിയാണ് (39) പിടിയിലായത്. അര ലിറ്ററി​െൻറ അഞ്ചു കുപ്പികളാണ് പിടിച്ചെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.സി. സുരേഷ്, പ്രിവൻറിവ് ഓഫിസർ പി. ഹാരിഷ്, സി.ഇ.ഒമാരായ ശ്യാംജിത്ത്, ഭവദാസ്, ഡ്രൈവർ ഷാനി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.