കെ. ജയകുമാർ 25ന് വിരമിക്കും; വി.സിക്കായി തിരക്കിട്ട ചർച്ച

തിരൂർ: മലയാള സർവകലാശാല വൈസ് ചാൻസലർ പദവിയിൽനിന്ന് കെ. ജയകുമാർ 25ന് വിരമിക്കുന്നതിനാൽ പുതിയ വി.സിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. പുതിയയാളെ നിയമിക്കുന്നത് വരെ തുടരണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും സാധിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 31വരെയാണ് കാലാവധി. 25നകം പുതിയ വി.സിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താൽക്കാലിക ചുമതല നൽകാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ശനിയാഴ്ചയോടെ ഉത്തരവിറങ്ങും. സാഹിത്യ-സാംസ്കാരിക പ്രമുഖരുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും പുതിയ നിയമനമെന്നാണ് അറിയുന്നത്. പത്ത് വർഷം സർവകലാശാല പ്രഫസറായി പരിചയമുള്ള 65 വയസ്സ് കവിയാത്തവരാകണം വൈസ് ചാൻസലറെന്നാണ് യു.ജി.സി നിബന്ധന. 25ന് വൈകീട്ടോടെ സർവകലാശാലയോട് വിട പറയുമെന്ന് കെ. ജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. 26ന് അമേരിക്കയിലേക്ക് പുറപ്പെടും. തിരിച്ചെത്തിയാൽ ഗൗരവപൂർണമായ സാഹിത്യരചനയിലേക്ക് കടക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.