വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

pd7 പെരുങ്ങോട്ടുകുറുശ്ശി: വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. പരുത്തിപ്പുള്ളി ബമ്മണൂർ നൊട്ടത്ത് വീട്ടിൽ ആനന്ദ്-ഷീല ദമ്പതികളുടെ ഏകമകൻ വിഷ്ണു ആനന്ദാണ് (21) -മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ ബി.ബി.എ പഠനം പൂർത്തിയാക്കിയ വിഷ്ണു ഉപരിപഠനത്തിന് ബംഗളൂരുവിൽ പോകണമെന്ന് പറഞ്ഞിരുന്നു. വീട്ടുകാർ ഇത് വിസമ്മതിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു നെന്മാറ: കെട്ടിടത്തിൽനിന്ന് വീണ് യുവാവ് മരിച്ചു. പാലമുക്ക് വേലായുധ‍​െൻറ (മണി) മകൻ സന്തോഷാണ് (30) മരിച്ചത്. തിരുപ്പൂരിൽ ജോലിസ്ഥലത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിനെ പ്രാഥമിക ചികിത്സക്ക് േശഷം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ദീപാവലി പ്രമാണിച്ച് ഡോക്ടർമാർ അവധിയായതിനാലാണ് പാലക്കാട്ടേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: പാർവതി. സഹോദരങ്ങൾ: സംഗീത, സരിത. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.