മര്‍കസ് ദശവാര്‍ഷികം: പഞ്ചായത്ത് സംഗമം തുടങ്ങി

നിലമ്പൂര്‍: ദശവാര്‍ഷികം ആഘോഷിക്കുന്ന ചന്തക്കുന്ന് മര്‍കസി‍​െൻറ പഞ്ചായത്ത് സംഗമങ്ങള്‍ക്ക് തുടക്കമായി. നിലമ്പൂര്‍ താലൂക്കിലെ 17 പഞ്ചായത്തുകളിലും പരിപാടികൾ നടക്കുകയും 27ന് പൂര്‍ത്തിയാവുകയും ചെയ്യും. പോത്ത്കല്ല് പഞ്ചായത്ത് സംഗമം പൂളപ്പാടം മദ്‌റസയില്‍ അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടീരി ഉദ്ഘാടനം ചെയ്തു. സൈദ്ഹാജി പൂളപ്പാടം അധ്യക്ഷനായി. മുഹമ്മദ് ഫൈസി പാതാര്‍, നസീര്‍ഫൈസി വെളുമ്പിയംപാടം, അക്ബര്‍ മമ്പാട്, പോക്കര്‍ഹാജി സംസാരിച്ചു. കാളികാവ് സംഗമം കാളികാവ് പഴയ ജുമാമസ്ജിദില്‍ നടന്നു. ജലീല്‍ സഖാഫി പുല്ലാര അധ്യക്ഷനായി. ഉമർ ബാഖവി പള്ളിശ്ശേരി, മുജീബ് ദാരിമി ഉദരംപൊയില്‍, എ.പി. യഅ്ഖൂബ് ഫൈസി രാമംകുത്ത്, അബ്ദുല്‍ അസീസ് ദാരിമി ചാഴിയോട്, ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. 20ന് മമ്പാട്, 21ന് മൂത്തേടം, കരുളായി, കരുവാരകുണ്ട്, 22ന് ചോക്കാട്, വണ്ടൂര്‍, നിലമ്പൂര്‍, ചാലിയാര്‍, 23ന് എടക്കര, തിരുവാലി, 24ന് ചുങ്കത്തറ, തുവ്വൂര്‍, 25ന് അമരമ്പലം, 27ന് വഴിക്കടവ് എന്നിങ്ങനെയാണ് പരിപാടി നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.