'തെരുവ്​ വിളക്ക്​ വിവാദം അന്വേഷിക്കണം'

മലപ്പുറം: നഗരസഭയിൽ തെരുവ് വിളക്ക് അറ്റകുറ്റപ്പണിക്ക് സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ഇടതുപക്ഷത്തി‍​െൻറ ആരോപണത്തിൽ സർക്കാർ ഏജൻസി സമഗ്രമായി അന്വേഷിക്കണമെന്ന് മലപ്പുറം മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ മുസ്ലിം ലീഗിനെയും നഗരസഭ ഭരണസമിതിയെയും അഴിമതിക്കാരായി ചിത്രീകരിച്ച് ഇടതുപക്ഷം നടത്തുന്ന കുപ്രചാരണങ്ങൾ രാഷ്ട്രീയ സംഘടനയുടെ മാന്യതക്ക് ചേർന്നതല്ലെന്നും അഭിപ്രായപ്പെട്ടു. ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മന്നയിൽ അബൂബക്കർ, ഹാരിസ് ആമിയൻ, പി.പി. കുഞ്ഞാൻ, മണ്ണിശ്ശേരി മുസ്തഫ, പി.കെ. സക്കീർ ഹുസൈൻ, ബഷീർ മച്ചിങ്ങൽ, പി.കെ. ബാവ, പി.കെ. അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.