കടലുണ്ടി വാവുത്സവം സമാപിച്ചു

ഒഴുകിയെത്തിയത് പതിനായിരങ്ങൾ വള്ളിക്കുന്ന്: മണ്ണൂർ വളവിലെ മണ്ണൂർ കോട്ടയിലേക്ക് ജാതവൻ മടങ്ങിയതോടെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി. വാവുത്സവത്തി​െൻറ വരവറിയിച്ചുള്ള ജാതവൻ പുറപ്പാട് ചൊവ്വാഴ്ച മൂേന്നാടെയാണ് മണ്ണൂർ വളവിലെ ജാതവൻ കോട്ടയിൽനിന്ന് ആരംഭിച്ചത്. ഗ്രാമീണർക്ക് ക്ഷേമവും ഐശ്വര്യവും നേർന്നുള്ള ജാതവ​െൻറ യാത്ര വ്യാഴാഴ്ച പുലർച്ചയോടെ കടലുണ്ടി വാക്കടവിലെത്തി. തുടർന്ന് ദേവിയുടെ നീരാട്ടിനുശേഷം മകൻ ജാതവൻ സർവാഭരണ വിഭൂഷിതയായ അമ്മ ദേവിക്കൊപ്പം കടലുണ്ടി വാക്കടവിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് പന്ത്രേണ്ടാടെ തിരിച്ചെഴുന്നള്ളി. പേടിയാട്ട് ദേവിയുടെ എഴുന്നള്ളത്ത് ആദ്യമെത്തിയത് കുന്നത്ത് തറവാട്ടിലേക്കാണ്. ദേവിയെ വെള്ളരി നിവേദ്യം നൽകി സ്വീകരിച്ചു. തുടർന്ന് തറവാട്ടിലെ മണിത്തറയിലെ പീഠത്തിൽ ആചാരാനുഷ്ഠാനത്തോടെയിരുത്തി. ദേവിയുടെ ഇഷ്ടവിനോദമായ പടക്കളി തല്ല് ആസ്വദിച്ച ശേഷം കറുത്തങ്ങാട്ട് ഇല്ലത്തേക്ക് പുറപ്പെട്ടു. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ കാർമികത്വത്തിലുള്ള സംഘം ദേവിയെ വെള്ളരി നിവേദ്യത്താൽ സ്വീകരിച്ചു. സന്ധ്യയോടെ ദേവി പേടിയാട്ട് കാവിലെത്തി. പനയംമഠം തറവാട്ടുകാർ ദേവിയെ വെള്ളരി നിവേദ്യം നൽകി സ്വീകരിച്ചു. തുടർന്ന് ആചാരാനുഷ്ഠാന പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കുടികൂട്ടൽ ചടങ്ങ് നടന്നു. ശേഷം ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെ വാവുത്സവത്തിന് സമാപനമായി. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വാവുത്സവം കാണാൻ മലപ്പുറം, കോഴിക്കോട്ടെ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് കടലുണ്ടിയിലെത്തിയത്. Kadalundi photo vav വാവുത്സവ ഭാഗമായി ജാതവൻ കടലുണ്ടി വാക്കടവിൽനിന്ന് തിരിച്ചെഴുന്നള്ളുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.