കേരളശ്ശേരിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനം പൂർത്തിയായി; ബ്രാഞ്ച് സെക്രട്ടറിമാരിൽ കൂടുതൽ യുവാക്കൾ

no proof കോങ്ങാട്: കേരളശേരി ഗ്രാമ പഞ്ചായത്തിലെ സി.പി.എമ്മി​െൻറ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ബ്രാഞ്ച് സെക്രട്ടറി മാരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. ആകെയുള്ള 16 ബ്രാഞ്ച് സെക്രട്ടറിമാരിൽ 12 പേരും 45 വയസ്സിനു താഴെയുള്ളവരാണ് പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഡി.വൈ.എഫ്.ഐ മുണ്ടൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് വൈ.എൻ. ജയഗോപാലൻ കിഴക്കുമുറിയിലും ഡി.വൈ.എഫ്.ഐ കേരളശേരി മേഖല സെക്രട്ടറി പി.സി. ജയരാജ് വെള്ളാറയിലും വടശേരി മേഖല ഡി.വൈ.എഫ്.ഐ ജോയിൻറ് സെക്രട്ടറി രമേശ് വടശേരി സ​െൻറർ ബ്രാഞ്ചിലും ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി ഭാരവാഹികളായിരുന്ന സി.സി. രമേശ് വലിയ പറമ്പിലും പ്രവീൺ കുമാർ കുണ്ടളശേരി കിഴക്കിലും വി.ആർ. ഉണ്ണികൃഷ്ണൻ കേരളശേരി സൗത്തിലും രവീന്ദ്രൻ കേരളശേരി സ​െൻററിലും ബ്രാഞ്ച്സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. വടശേരി വടക്കുമുറിയിൽ പി. ശശി, കുണ്ടളശേരി പടിഞ്ഞാറിൽ ഉണ്ണി കൃഷ്ണൻ, കുണ്ടളശേരി സ​െൻററിൽ പ്രേമ കുമാരൻ, സ്കൂൾ പടിയിൽ കെ.കെ. വാസു, കേരളശേരി വെസ്റ്റിൽ രമേശ് കുമാർ, വായന ശാല സിവി. മോഹൻ ദാസ്, പടിഞ്ഞാറെ മുറിയിൽ കൃഷ്ണ കുമാരൻ, കയറം കൂടത്ത് ശ്രീകുമാർ, പള്ളിപ്പാറയിൽ ടി.വി. ഉണ്ണി കൃഷ്ണൻ എന്നിവരാണ് മറ്റ് ബ്രാഞ്ച് സെക്രട്ടറിമാർ. സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങൾ ഏരിയ സെക്രട്ടറി അഡ്വ. പി.എ.ഗോകുൽ ദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ആർ.സജിവ്, രാജേഷ് കുമാർ. കെ.എ. ബാല സുബ്രഹ്മണ്യൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കേരളശേരി ലോക്കൽ സമ്മേളനം നവംബർ അഞ്ച്, ആറു തിയതികളിൽ കേരളശേരിയിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.