മാനവിക വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം ^എം.എസ്.എം

മാനവിക വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം -എം.എസ്.എം മണ്ണാര്‍ക്കാട്: ഹയര്‍ സെക്കൻഡറി പാഠ്യപദ്ധതിയില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാനവിക വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം ലഭ്യമാക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷ​െൻറ ഭാഗമായി എം.എസ്.എം ജില്ല സമിതി മണ്ണാര്‍ക്കാട്ട് സംഘടിപ്പിച്ച ജില്ല ഹയര്‍ സെക്കൻഡറി സമ്മേളനം 'ഹൈസെക്ക്' ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ പൗരബോധവും നീതിബോധവും വളര്‍ത്താന്‍ കലാലയങ്ങള്‍ക്ക് സാധിക്കണം. വിദ്യാഭ്യാസരംഗം ചൂഷണമുക്തവും കോഴവിമുക്തവും ആക്കാൻ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 'അധാർമികതക്കെതിരെ വിദ്യാർഥി മുന്നേറ്റം' പ്രമേയത്തില്‍ നടന്ന സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല പ്രസിഡൻറ് എന്‍. അനസ് മുബാറക് അധ്യക്ഷത വഹിച്ചു. മുജാഹിദ് ദഅ്‌വ സമിതി ജില്ല ട്രഷറര്‍ അബ്ദുൽ ഹമീദ് ഇരിങ്ങൽതൊടി, ഒ. മുഹമ്മദ് അന്‍വര്‍, കെ.പി. കുഞ്ഞിപ്പ, പ്രഫ. എം.പി. ഇസ്ഹാഖ്, അസൈനാര്‍ ഹാജി, എം. മൊയ്തീന്‍ മാസ്റ്റർ, ഡോ. എം. ഫസലുറഹ്മാന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വിവിധ സെഷനുകളില്‍ മുജാഹിദ് ദഅ്‌വ സമിതി ജില്ല ചെയര്‍മാന്‍ ഹംസക്കുട്ടി സലഫി, മുജാഹിദ് ദഅ്‌വ സമിതി ജില്ല കണ്‍വീനര്‍ റഷീദ് കൊടക്കാട്ട്, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നൂറുദ്ദീന്‍ സ്വലാഹി, ഐ.എസ്.എം ജില്ല പ്രസിഡൻറ് ടി.കെ. നിഷാദ് സലഫി, എം.എസ്.എം സംസ്ഥാനസമിതി അംഗം ഇന്‍ഷാദ് സ്വലാഹി, ശരീഫ് കാര എന്നിവര്‍ ക്ലാസെടുത്തു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ കണ്‍വീനർ ഹാരിസ് ബിന്‍ സലീം, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പാനല്‍ ഡിസ്‌കഷന് നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി എം. മുഹമ്മദ് ഷാഹിന്‍ ഷാ, വൈ. അന്‍ഷാദ്, പി. സുൽഫീക്കര്‍, കെ. മുഹഹമ്മദ് റാസി, കെ.പി. സുൽഫീക്കര്‍, എന്‍.എം. അല്‍താഫ് ഹുസൈൻ എന്നിവര്‍ സംസാരിച്ചു. CAPTION: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷ​െൻറ ഭാഗമായി എം.എസ്.എം ജില്ല സമിതി മണ്ണാര്‍ക്കാട്ട് സംഘടിപ്പിച്ച ഹയര്‍ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈെസക്ക്' അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.